വേട്ടെടുപ്പിനിടെ ബൂത്തിനടുത്തു കണ്ടെത്തിയ പണം : ഉടമയെ കണ്ടെത്തിയില്ല

എ കെ ജെ അയ്യർ| Last Modified ഞായര്‍, 28 ഏപ്രില്‍ 2024 (12:06 IST)
തിരുവനന്തപുരം : വോട്ടെടുപ്പിനിടെ തിരഞ്ഞെടുപ്പു ബൂത്തി നടുത്തു കണ്ടെത്തിയ പണത്തിൻ്റെ ഉടമയെ കണ്ടെത്താൻ ആകാത്തതിനാൽ പണം ട്രഷറിയിലേക്ക് മാറ്റി. തിരുവനന്തപുരം മലയിന്‍കീഴിലാണ് സംഭവം.

പണത്തിൻ്റെ
ഉടമയെ തിരിച്ചറിയാത്ത സാഹചര്യത്തിലാണ് തുക മലയിൻകീഴ് ട്രഷറിയിലേക്ക് മാറ്റിയത്.
സമീപത്തെ മച്ചേൽ എൽപി സ്കൂളില്‍ തെരഞ്ഞെടുപ്പ് ദിവസം രാവിലെയോടെയാണ് പണം കണ്ടെത്തിയത്. ബൂത്തിന് സമീപത്തെ പടിക്കെട്ടില്‍ നിന്നാണ് 51,000 രൂപ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് തുക എങ്ങനെ അവിടെയെത്തി എന്ന കാര്യത്തിലും ഇത് ആരുടേതാണെന്ന് കണ്ടെത്താനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു.
500ന്‍റെ നോട്ടുകളാണ് കിട്ടിയതിൽ അധികവുമുള്ളത് എന്നാണ് അധികാരികൾ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :