1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. middle age man died

ബസില്‍ നിന്നു തെറിച്ചു വീണ വയോധികന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അപകടമുണ്ടായത്

middle age man died
ബസില്‍ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ വയോധികന് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍ (59) ആണ് മരിച്ചത്. 
 
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദന്‍ തെറിച്ചുവീണത്. ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. 
 
ബസിന്റെ തുറന്നു കിടക്കുകയായിരുന്ന പിന്‍ഭാഗത്തെ ഓട്ടോമാറ്റിക് ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
അടുത്ത ലേഖനം
പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അംഗീകരിക്കില്ലെന്ന് ഒരുപക്ഷം