1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Excise Minister demands removal of MR Ajith Kumar from the post of BEVCO Chairman

ബെവ്‌കോ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് എക്‌സൈസ് മന്ത്രി

ajithkumar
തിരുവനന്തപുരം: ബെവ്‌കോയുടെ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ (സിഎംഡി) സ്ഥാനത്ത് നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന് എക്‌സൈസ് മന്ത്രി എം ലിജു മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു. വകുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അജിത് കുമാറിനെ ബെവ്കോ ചെയര്‍മാനായി നിയമിച്ചതില്‍ എം ലിജു നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തിനൊപ്പം ബെവ്കോ ചെയര്‍മാനായും അജിത് കുമാറിനെ നിയമിച്ചിരുന്നു. ഹര്‍ഷിത അട്ടല്ലൂരിയാന് നേരത്തെ ഈ പദവി വഹിച്ചിരുന്നത്. 
 
2021 വരെ എക്സൈസ് കമ്മീഷണര്‍ ബെവ്കോയുടെ ചെയര്‍മാനായിരുന്നു. പിന്നീട് യോഗേഷ് ഗുപ്ത ബെവ്കോ മേധാവിയായി ചുമതലയേറ്റപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി കണക്കിലെടുത്ത് അദ്ദേഹത്തെ സിഎംഡിയായി നിയമിച്ചു. പിന്നീടുള്ളവര്‍ സിഎംഡിയായും സ്ഥാനം വഹിച്ചു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സിഎടി) ഉത്തരവിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കി. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും നിയമനങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കും സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ശുപാര്‍ശ ഉണ്ടായിരിക്കണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. 
 
എക്‌സൈസ് കമ്മീഷണര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ കേഡര്‍ തസ്തികയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി റാങ്കിലുള്ള അജിത് കുമാറിന് ആ സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബത്തേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു