1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mammootty will inaugurate aattukaal Ponkala

ആറ്റുകാല്‍ പൊങ്കാലയുടെ ഉദ്ഘാടകനായി ഇത്തവണ എത്തുക മമ്മൂട്ടി!

Mammootty
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്‌ഘാടനം മെഗാസ്‌റ്റാർ മമ്മൂട്ടി നിർവ്വഹിക്കും. ഉത്സവം കൊടിയേറുന്ന ഫെബ്രുവരി 12ന് വൈകുന്നേരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിലാണ് ഉദ്‌ഘാടകനായി മമ്മൂട്ടി എത്തുക.
 
പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഒരു മെഗാ സ്റ്റാര്‍ എത്തുന്നത് ഇതാദ്യമാണ്. എറണാകുളത്ത് ചെറായിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ ചെന്നു കണ്ടാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മമ്മൂട്ടിയെ ക്ഷണിച്ചത്. 
 
മതസൗഹാര്‍ദത്തിന്റെ ക്ഷേത്രമായാണ് ആറ്റുകാല്‍ അറിയപ്പെടുന്നത്. മമ്മൂട്ടിയെ ഉദ്‌ഘാടകനായി എത്തിക്കുന്നതിലൂടെ ഇത് പുതിയ തലത്തിലെത്തിക്കാനാണ് ക്ഷേത്രം ഭാരവാഹികള്‍ ഉദ്ദേശിക്കുന്നത്. അതേസമയം, സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും മമ്മൂട്ടിയും അറിയിച്ചു. 
അടുത്ത ലേഖനം
ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞത് തമിഴ്, ആന്ധ്രാ തീർത്ഥാടകർ