മധുരരാജയില്‍ മമ്മൂട്ടി ഗുണ്ടയല്ല, അതുക്കും മേലെ; ഈ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഥ പറയുന്നു!

  madhuraraja , mammootty , Cinema , pokkiri raja , Vyshak , മധുര രാജ , പോക്കിരിരാജ , മമ്മൂട്ടി , പീറ്റര്‍ ഹെയ്‌ന്‍
Last Modified ചൊവ്വ, 15 ജനുവരി 2019 (14:17 IST)
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയ്‌ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ കൂടിയായതിനാല്‍ മധുര രാജയ്‌ക്കായി വലിയ കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

പോക്കിരിരാജയില്‍ ഗുണ്ടയായിട്ടാണ് എത്തിയിരുന്നതെങ്കില്‍ മധുര രാജയില്‍ രാഷ്‌ട്രീയ നേതാവിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നാണ് ഈ വിവരം പുറത്തായത്.

പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളില്‍ തമിഴ് മക്കള്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയാണ് മമ്മൂട്ടിയുടെ രാജയെന്ന കഥാപാത്രം. എതിര്‍ സ്ഥാനാര്‍ത്ഥി തെലുങ്ക് സൂപ്പര്‍താരം ജഗതി ബാബുവുമാണ് എത്തുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായി. ആക്ഷനും കോമഡിയും ചേര്‍ന്ന തകര്‍പ്പന്‍ ചിത്രമാണ് ‘രാജ’ എന്നാണ് റിപ്പോര്‍ട്ട്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :