aparna shaji|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (10:58 IST)
മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിച്ച കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗം ആരും മറന്നിട്ടുണ്ടാകില്ല. അതുപോലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മഹാരാജാസ് കോളെജിൽ നടന്നത്. നല്ല സൗഹൃദങ്ങളെ എന്നും കാത്തുസൂക്ഷിക്കുകയും ജീവിതത്തോട് ചേർത്ത് പിടിയ്ക്കുകയും ചെയ്യുന്നയാളാണ് മെഗാസ്റ്റാർ മമ്മൂട്ടി.
മഹാരാജാസിൽ പൂർവ്വ വിദ്യാർത്ഥി പരിപാടിയിൽ വെച്ച് മമ്മൂട്ടി തന്റെ പഴയ സുഹൃത്തിനെ തിരിച്ചറിഞ്ഞത് ആകാംഷ നിറഞ്ഞ സംഭവമായി മാറി. മമ്മൂട്ടി നാലു പതിറ്റാണ്ട് മുമ്പത്തെ തന്‍റെ അടുത്ത സുഹൃത്തിനെ മമ്മൂട്ടി അപ്രതീക്ഷിതമായി കണ്ടെത്തിയപ്പോൾ കൂടിനിന്നവർക്കും അത്ഭുതമായി.
മമ്മൂട്ടി പഴയ കൂട്ടുകാരന്‍ അബ്ദുള്‍ റഹ്മാനെ തിരിച്ചറിഞ്ഞത് അദ്ദെഹത്തിന് തന്നെ അത്ഭുതമായിരിക്കുകയാണ്. അതിപ്രശസ്തനായെങ്കിലും പഴയ സഹപാഠി നാലു പതിറ്റാണ്ടിനിപ്പുറവും തന്നെ തിരിച്ചറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. കൂട്ടുകാരന്‍റെ വട്ടപ്പേരടക്കം പൂര്‍വവിദ്യാർത്ഥി സംഘമവേദിയിൽ താരം ഓർത്തെടുത്തു.