1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malambhuzha Dam

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കും; ജലനിരപ്പ് 114.86 മീറ്റർ

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കും; ജലനിരപ്പ് 114.86 മീറ്റർ

മലമ്പുഴ അണക്കെട്ട്
മലമ്പുഴ അണക്കെട്ട് അൽപസമയത്തിനകം തുറക്കും. പരമാവധി സംഭരണ ശേഷിയായ 115.06 മീറ്റർ എത്താനായതിനെത്തുടർന്നാണ് അണക്കെട്ട് തുറക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. അണക്കെട്ടിൽ നിലവിൽ 114.86 മീറ്റർ ജലമുണ്ട്. 
 
രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്ക് അണക്കെട്ട് തുറക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചു. നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മലമ്പുഴ അണക്കെട്ടിലെ വെളളം ഒഴുക്കിവിടുന്നത്. 
 
അതേസമയം, സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴയ്‌ക്ക് ശമനമില്ല. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ ശക്തമായി പെയ്യുന്നത്.
About Writer
Rijisha M.
അടുത്ത ലേഖനം
നാല് വർഷത്തിന് ശേഷം മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു