1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lottery Karunya Hussain

കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ഓട്ടോറിക്ഷാ ഡ്രൈവർക്ക്

Lottery
കോതമംഗലം: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എൺപതു ലക്ഷം രൂപ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ലഭിച്ചു. തെങ്ങുവില ടി.ആർ.ഹുസൈനാണ് ഈ ഭാഗ്യവാൻ.

ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ കെ.ഡബ്ള്യു 749886 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഹുസ്സൈൻ സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. വില്പനക്കാരനായ നൂറേക്കർ സ്വദേശി പ്ളാച്ചിക്കാട്ട് രാജനിൽ നിന്ന് വ്യത്യസ്ത സീരീസിൽ ഒരേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകളും എടുത്തിരുന്നു.

ഇവയ്‌ക്കെല്ലാം സമാശ്വാസ സമ്മാനമായ 8000 രൂപയും ലഭിക്കും. വർഷങ്ങളായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് ഹുസ്സൈൻ. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 67,597 പേര്‍ക്ക്; മരണം 1,188