അനുബന്ധ വാര്‍ത്തകള്‍
- 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ മൂന്നാംനിലയിൽനിന്നും താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തി: 27 കാരി അറസ്റ്റിൽ
- രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് സമയത്ത് പിക്നിക്കിന് പോയി: ബിഹാറിൽ മഹാസഖ്യം തോൽക്കാൻ കാരണം കോൺഗ്രസ്സെന്ന് ആർജെഡി
- റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക് 5 അടുത്ത ആഴ്ച ഇന്ത്യയിലേയ്ക്ക്, ക്ലിനിക്കൽ പരീക്ഷണം ഉടൻ
- മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു, ഡ്രൈവർ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ
- ഇങ്ങനെയല്ല ആശംസിയ്ക്കേണ്ടത്; ബൈഡന്റെ ദീപാവലി ആശംസയ്ക്കെതിരെ പ്രതിഷേധം
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 507 പേര്‍ക്കെതിരെ നടപടി
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 507 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആര്.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ആറു പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 19 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 20 പേരില്‍ നിന്നു പിഴ ഈടാക്കി. 458 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.