പാലക്കാട്|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 16 നവംബര്‍ 2020 (09:27 IST)
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കും. ഇവ പരിശോധിച്ച് സ്വന്തം പേരും കുടുംബാംഗങ്ങളുടെ പേരും വോട്ടര്‍പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ www.nvsp.in ലും പ്ലേസ്റ്റോറില്‍ നിന്നും 'വോട്ടര്‍ ഹെല്പ് ലൈന്‍' ആപ്പ് ഡൗണ്‍ലോഡ് ചെയ്തും വോട്ടര്‍ പട്ടിക പരിശോധിച്ച് പേര് ചേര്‍ക്കല്‍, തെറ്റുതിരുത്തല്‍, ഒഴിവാക്കലുകള്‍, സ്ഥാനമാറ്റം എന്നിവ വരുത്തുന്നതിനും അപേക്ഷിക്കാം.
ആക്ഷേപങ്ങളും അവകാശങ്ങളും സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 15ന് പ്രസിദ്ധീകരിക്കും. എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.