അനുബന്ധ വാര്‍ത്തകള്‍
- വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്
- അഖില്‍ മാരാറും നുണപ്രചരണങ്ങളും; 'ലാപ് ടോപ്' വിവാദത്തിന്റെ വസ്തുത ഇതാണ്
- Fact Check: കെ.എസ്.എഫ്.ഇയ്ക്കു ലാപ് ടോപ് വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചോ? സത്യാവസ്ഥ ഇതാണ്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് അഖില്‍ മാരാര്‍
- ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ
ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്മാന്
വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്മാന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചെയര്മാന് കെ വരധരാജന്‍ ഇക്കാര്യം പറഞ്ഞത്. ദുരിതബാധിതരെ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്നും നോട്ടീസ് നല്കിയ നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതര്‍ക്കെതിരെ ഒരു നടപടി ഉണ്ടാകില്ല. ഇപ്പോള്‍ സംഭവിച്ചത് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ്. നോട്ടീസ് നല്കിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് കെഎസ്എഫ്ഇ റീജ്യണല്‍ മേധാവിയോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.