ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

മുണ്ടൂരിലെ വീട്ടിൽ ഏറെ സങ്കടം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോയത്.

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (15:04 IST)
കാറപടകത്തിൽ മരണപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ മുണ്ടൂർ കർമല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. ഒൻപത് മണി മുതൽ മുണ്ടൂരിലെ ഇവരുടെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. മുണ്ടൂരിലെ വീട്ടിൽ ഏറെ സങ്കടം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോയത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഷൈന്റെ അമ്മയോട് ഇന്ന് രാവിലെയാണ് ചാക്കോയുടെ മരണവിവരം പങ്കുവെച്ചത്. ആശുപത്രിയിലായിരുന്ന ഷൈനും അമ്മ മരിയയും രാവിലെയാണ് വീട്ടിലെത്തിയത്. കാറപകടത്തിൽ ഷൈനിന്റെ ഇടതു തോളിനാണ് പരിക്കേറ്റിരിക്കുന്നത്. അമ്മ മരിയയുടെ പരിക്ക് ഇടുപ്പെല്ലിനാണ്.

സംസ്‌കാര ചടങ്ങിനുശേഷം അമ്മയുടെ ശസ്ത്രക്രിയ നടത്തും. ഷൈൻ ടോമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒട്ടേറെപ്പേരാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. ഷൈന്റെ തോളെല്ല് ഒടിഞ്ഞിട്ടുണ്ട്. മൂന്ന് ശസ്ത്രക്രിയകൾ നടത്തേണ്ടതായുണ്ട്. നടന്മാരായ ടോവിനോ തോമസ്, സൗബിൻ ഷാഹിർ തുടങ്ങിയവർ ഷൈന്റെ വീട്ടിൽ എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :