ഇതെന്താ സാഗര്‍ ഏലിയാസ് ജാക്കി പോലെ! കോഴിക്കോട് കലക്ടറുടെ പേര് കേള്‍ക്കണോ

രേണുക വേണു| Last Modified തിങ്കള്‍, 12 ജൂലൈ 2021 (20:28 IST)

കോഴിക്കോട് ജില്ലാ കലക്ടറായി പുതിയ ഉദ്യോഗസ്ഥന്‍ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. പൊതുവെ പുതിയ കലക്ടര്‍മാര്‍ വരുമ്പോള്‍ അവരുടെ പേരുകള്‍ പഠിക്കുക പതിവാണ്. എന്നാല്‍, ഇത്തവണ കോഴിക്കോട് കലക്ടറുടെ പേര് പഠിക്കാന്‍ എല്ലാവരും കുറച്ചൊന്ന് ബുദ്ധിമുട്ടും. സിനിമ സ്റ്റൈല്‍ പേരാണ് പുതിയ കലക്ടറുടേത്. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി എന്നാണ് കോഴിക്കോട് കലക്ടറുടെ പേര്. സാംബശിവ ഐഎഎസ് ആയിരുന്നു മുന്‍ കലക്ടര്‍. സാംബശിവ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറിയ സാഹചര്യത്തിലാണ് നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി കലക്ടര്‍ ചുമതല ഏറ്റെടുത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :