എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ യുവാവും യുവതിയും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (19:47 IST)
തൊടുപുഴ: മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ യുവാവും യുവതിയും ലോഡ്ജിൽ നിന്ന് അറസ്റ്റിലായി. പഴുക്കാകുളം പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരാണ് പോലീസ് പിടിയിലായത്.

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് ഇടുക്കി എ ആർ ക്യാംപിലെ സി.പി.ഓ ഷാനവാസ്, സുഹൃത്ത് എന്നിവരെ എക്സൈസ് സംഘം എം.ഡി.എം.ഏ, കഞ്ചാവ് എന്നിവ സഹിതം പിടികൂടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :