1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊല്ലത്ത് പോലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു

Kollam
കൊല്ലത്ത് പോലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കൊല്ലം അഞ്ചലില്‍ ഏരൂര്‍ പോലീസിന്റെ ജീപ്പാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
 
അപകടത്തില്‍ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാര്‍, സിപിഒ ആരുണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അടുത്ത ലേഖനം
സംസ്ഥാനത്ത് വേനൽമഴയിൽ കുറവ്, ഇന്ന് മുതൽ ചൂട് ഉയരും