1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

കൊല്ലത്ത് രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Kollam
കൊല്ലത്ത് രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പില്‍ കരിയിലകള്‍ക്കിടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
 
കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വേണ്ടത് കൊവിഷീൽഡ് വാക്സിൻ, കേന്ദ്രത്തോട് അഞ്ച് ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം