തൊഴിലാളി പൂട്ടിയിട്ട കമ്പനിക്കുള്ളില്‍ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ശനി, 2 ജനുവരി 2021 (19:17 IST)
തിരുവനന്തപുരം: മാസങ്ങളായി പൂട്ടിക്കിടക്കുന്ന കമ്പനിക്കുള്ളില്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേളി മാധവപുരം സ്വദേശി പ്രഫുല്ലകുമാര്‍ എന്ന 50 കാരനാണ് കൊച്ചുവേളി ഇഗ്‌ളീഷ് ഇന്ത്യന്‍ ക്ലേ കമ്പനിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ 145 ദിവസങ്ങളായി കമ്പനി പൂട്ടിക്കിടക്കുകയാണ്. ഇത് തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ടു സമരം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ കമ്പനിയിലെ കയറ്റിറക്ക് തൊഴിലാളിയായ പ്രഫുല്ല കുമാര്‍ സമര പന്തലില്‍ ഉണ്ടായിരുന്നു.

ഇയാളെ കണ്ടില്ലെന്ന് അറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാളുടെ ആത്മഹത്യയ്ക്ക് കാരണം പട്ടിണി മൂലമാണെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :