1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Alert September 24

Kerala Weather: ചക്രവാതചുഴി, വരുന്നു പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ

മ്യാന്മാര്‍ തീരപ്രദേശങ്ങളിലും അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ - മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു

Weather, Kerala Weather, Rain Alert, Kerala Weather Alert September 24, ചക്രവാതചുഴി
Kerala Weather

Kerala Weather: വടക്കന്‍ ഒഡിഷ, വടക്കു - പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലിനും ഗംഗാതട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇതു ദുര്‍ബലമാകാന്‍ സാധ്യത.
 
മ്യാന്മാര്‍ തീരപ്രദേശങ്ങളിലും അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ - മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി സെപ്റ്റംബര്‍ 25 ന് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന്, ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, സെപ്റ്റംബര്‍ 26 ഓടെ തെക്കന്‍ ഒഡിഷ - വടക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങള്‍ക്ക് സമീപമുള്ള വടക്കുപടിഞ്ഞാറന്‍, അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ - മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി (Depression) ആയി വീണ്ടും ശക്തിപ്പെടാന്‍ സാധ്യത. സെപ്റ്റംബര്‍ 27 ഓടെ ഇത് തെക്കന്‍ ഒഡിഷ - വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
 
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബര്‍ 24 മുതല്‍ 27 വരെയുള്ള തിയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 
 
ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ (സെപ്റ്റംബര്‍ 25) ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
അടുത്ത ലേഖനം
എനിക്ക് ഡോക്ടറാവണ്ട, നീറ്റിൽ 99.99 ശതമാനം മാർക്ക് നേടി നീറ്റ് പാസായ 19 കാരൻ ജീവനൊടുക്കി