എനിക്ക് ഡോക്ടറാവണ്ട, നീറ്റിൽ 99.99 ശതമാനം മാർക്ക് നേടി നീറ്റ് പാസായ 19 കാരൻ ജീവനൊടുക്കി

Suicide
അഭിറാം മനോഹർ| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (14:07 IST)
നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് പഠിക്കാനിരിക്കെ മഹാരാഷ്ട്രയില്‍ 19 വയസുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കി. മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി പോകാനിരുന്ന ദിവസമാണ് വിദ്യാര്‍ഥി ചെയ്തത്.

ഒരു ഡോക്ടറാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ കുറിച്ച ശേഷമാണ് അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. നീറ്റ് യുഹി 2025 പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കോടെ മികച്ച വിജയമാണ് അനുരാഗ് നേടിയിരുന്നത്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഒബിസി വിഭാഗത്തില്‍ 1475 ആണ് അനുരാഗിന്റെ റാങ്ക്. എംബിബിഎസ് പ്രവേശനത്തിനായി ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരിലേക്ക് പോകാനിരിക്കെയാണ് ആകസ്മിക മരണം.

വീടിനുള്ളിലാണ് അനുരാഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :