1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Summer in Kerala Heat

സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നു; ഏപ്രില്‍ 30വരെ പകല്‍ ജോലിചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12മണിമുതല്‍ 3മണിവരെ വിശ്രമവേള

Summer
സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്നതിന് ഏപ്രില്‍ 30  വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍  ഉത്തരവായി. ഇതുപ്രകാരം പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി  മുതല്‍ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായിരിക്കും.

രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 15,102 പേര്‍ക്ക്; മരണം 278