1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain:no rain alert for next three days

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

Kerala rain
സംസ്ഥാനത്ത് അതിതീവ്രമഴ ഒഴിയുന്നു. വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നിലവില്‍ ഒരു ജില്ലകളിലും റെഡ് അലര്‍ട്ടില്ല.

നാളെ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കന്‍ കേരളത്തിന് തമിഴ്നാടിനും തെക്കന്‍ കര്‍ണാടകയ്ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിന് മുകളിലൂടെ സഞ്ചരിച്ച് കര്‍ണാടക തീരത്തിനും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.
 
 
അടുത്ത ലേഖനം
വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ