1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala heavy thunder rain news

സംസ്ഥാനത്ത് മഴ ശക്തം: ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Thunder Rain
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 
 
അതേസമയം കേരളതീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 60 വരെയും കാറ്റ് വീശാനുള്ള സാധ്യത രണ്ടുദിവസത്തേക്ക് ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം മലയോരപ്രദേശങ്ങളില്‍ ഇടിമിന്നല്‍ സജീവമായി ഉണ്ടാകും. ഇരുണ്ട മേഘങ്ങള്‍ ഉള്ളപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ