അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 80-85 ശതമാനവും ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി
- രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 4,000 കടന്നു
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,79,723; മരണം 146
- ഇന്നുമുതല്‍ കൊവിഡ് വാക്സിനെടുക്കാത്ത പൗരന്മാര്ക്ക് യുഎഇയില്‍ വിദേശ യാത്രാ വിലക്ക്
- ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് രണ്ടാം ഡോസ് എടുത്ത് ഒന്‍പതുമാസം കഴിഞ്ഞവര്‍ക്ക്
സ്കൂളുകൾ ഉടൻ അടയ്ക്കില്ല: തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ ഉടൻ അടയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി. വാരാന്ത്യ,രാത്രികാല നിയന്ത്രണങ്ങളും ഉടനുണ്ടാകില്ല.
അതേസമയം സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കും. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും.