1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Assembly election news

നിയമസഭ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി

Kerala Assembly Election
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് കേരളത്തിലെത്തിയത്.
 
രാവിലെ സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായായിരുന്നു ആദ്യ ചര്‍ച്ച. ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
അടുത്ത ലേഖനം
കൊവിഡ് വാക്‌സിനേഷന്റെ ഇന്നലെ ആരംഭിച്ച രണ്ടാംഘട്ട കുത്തിവെപ്പില്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് 7,668 പേര്‍