1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kattappana Nitheesh Rape Case

ഗന്ധര്‍വ്വനാണെന്ന് പറഞ്ഞ് സുഹൃത്തിന്റെ അമ്മയെ നിരവധി തവണ ബലാത്സംഗം ചെയ്തു; കട്ടപ്പന നിതീഷിനെതിരെ വീണ്ടും കേസ്

nitheesh
nitheesh
ഗന്ധര്‍വ്വനാണെന്ന് പറഞ്ഞ് സുഹൃത്തിന്റെ അമ്മയെ നിരവധി തവണ ബലാത്സംഗം ചെയ്ത കട്ടപ്പന നിതീഷിനെതിരെ വീണ്ടും കേസ്. ഇടുക്കി കട്ടപ്പന ഇരട്ടക്കൊല കേസിലെ മുഖ്യപ്രതിയാണ് നിധീഷ്. ഗന്ധര്‍വ്വന്‍ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ബലാത്സംഗം നടത്തിയത്. 2016 മുതല്‍ നിരവധിതവണ ബലാത്സംഗം ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കൊലപാതകേസിലെ പ്രതിയായ നിതീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗ വിവരവും പുറത്തുവന്നത്. പൂജയുടെ ഭാഗമായാണ് താന്‍ ഗന്ധര്‍വ്വന്‍ ആണെന്ന് പറഞ്ഞു സുഹൃത്തിന്റെ മാതാവിനെ ബലാത്സംഗം ചെയ്തത്.
 
വര്‍ഷങ്ങളായി കട്ടപ്പനയിലും പരിസരത്തും നടന്ന നിരവധി മോഷണകേസുകളിലെ പ്രതിയാണ് നിതീഷെന്ന് പോലീസ് പറഞ്ഞു. ഗന്ധര്‍വ്വന്‍ എഴുതുന്ന കത്തുകളാണെന്ന് പറഞ്ഞ് നിതീഷ് കത്തുകള്‍ എഴുതി വീടിന്റെ പല ഭാഗങ്ങളിലും വയ്ക്കുമായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി