അനുബന്ധ വാര്‍ത്തകള്‍
- പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി
- പെരുന്തേനീച്ചകളുടെ ഭീഷണി: ഇടുക്കിയില്‍ മാറ്റിപ്പാര്‍പ്പിച്ചത് 40 കുടുംബങ്ങളെ
- സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ
- മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്
- കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
കരിപ്പൂരില്‍ വന്‍ ലഹരി വേട്ട: 1.6 കിലോ എംഡിഎംഎ പിടിച്ചെടുത്തു
കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. 1.6 കിലോ എംഡിഎംഎ പിടിച്ചെടുത്തു. മുക്കൂട് മുല്ലാന്‍മടക്കല്‍ ആഷിക്കിന്റെ വീട്ടില്‍ നിന്നാണ് ലഹരി വസ്തു പോലീസ് പിടിച്ചെടുത്തത്. രണ്ടുദിവസം മുമ്പ് മട്ടാഞ്ചേരി പോലീസ് ലഹരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് ആഷിക്. ഇന്ന് രാവിലെയാണ് വീട്ടില്‍ റെയ്ഡ് നടന്നത്. പിടിച്ചെടുത്ത രാസ ലഹരിക്ക് 50 ലക്ഷത്തോളം രൂപ വില വരും.
കഴിഞ്ഞദിവസം പ്രതിക്ക് ഒമാനില്‍ നിന്നും ഒരു പാഴ്സല്‍ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ റെയ്ഡ് ചെയ്തപ്പോഴാണ് എംഡിഎംഎ പിടിച്ചെടുത്തത്.