അനുബന്ധ വാര്‍ത്തകള്‍
- ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ്, വിവാഹ റിയാലിറ്റി ഷോ ലൗ ജിഹാദെന്ന് ബിജെപി
- ബിജെപി കേരളത്തില്‍ ലക്ഷ്യമിടുന്നതെന്ന്? കോണ്‍ഗ്രസ് നേതാക്കള്‍ക്കായി വിരിച്ച വലയില്‍ ആരെല്ലാം വീഴും?
- സിബിഐ വരുന്നൂ, അന്വേഷണം ഒന്നേന്ന് തുടങ്ങും; ഷുഹൈബ് വധത്തില്‍ വന്‍ ട്വിസ്റ്റ് !
- തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള അംഗീകാരമെന്ന് അമിത് ഷാ; ഇറ്റലിയിലും തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധിക്ക് ഷായുടെ വക പരിഹാസം
- എന്നെ കൊല്ലാന്‍ ആയുധവും പണവും നല്കി ആളെ അയച്ചത് കെ സുധാകരന്‍: ഇ പി ജയരാജന്‍
കെ സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്താ കുഴപ്പം?: കെ സുരേന്ദ്രന്‍
കെ സുധാകരന്‍ ബി ജെ പിയിലേക്ക് വന്നാല്‍ എന്താണ് കുഴപ്പമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. ആളുകള്‍ക്ക് ബി ജെ പിയില്‍ ചേരാന്‍ സി പി എമ്മിന്‍റെ അനുവാദം വേണമോയെന്നും സുരേന്ദ്രന്‍.
സുരേന്ദ്രന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
ഇനി കെ സുധാകരന്‍ ബി ജെ പിയില്‍ ചേര്‍ന്നാല്‍ തന്നെ സി പി എമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മററു പാര്‍ട്ടിയിലുള്ളവര്‍ ബി ജെ പിയില്‍ ചേരുന്നത്? ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേരളാ നിയമസഭയിലെ സി പി എം വിജയിപ്പിച്ച എം എല്‍ എ ആയിരുന്നില്ലേ?
ത്രിപുരയില്‍ ബി ജെ പി അധികാരത്തില്‍ വന്നത് ബി ജെ പിയിലേക്കു പുതുതായി മററു പാര്‍ട്ടിക്കാര്‍ വന്നതുകൊണ്ടല്ലേ. ജനാധിപത്യസംവിധാനത്തില്‍ ആളുകള്‍ പാര്‍ട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ് എം കൃഷ്ണ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്‍റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തില്‍ ബി ജെ പിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടല്ലേ.
സി പി എമ്മിന്‍റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബി ജെ പിയില്‍ ചേരാന്‍? കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സി പി എം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കും.