അനുബന്ധ വാര്‍ത്തകള്‍
- ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ, പതിനാലിൽ 13 ജില്ലകളും എൽഡിഎഫ് നേടുമെന്ന് കോടിയേരി
- കർഷക പ്രതിഷേധങ്ങളെ മുതലെടുക്കാൻ ശ്രമിയ്ക്കുന്ന തുക്ടെ തുക്ടെ സംഘങ്ങൾക്കെതിരെ കർശന നടപടി: രവിശങ്കർ പ്രസാദ്
- ഈ സർക്കാരിനെ എടുത്ത് കാലിൽ പിടിച്ച് പുറത്തെറിയണം: സുരേഷ് ഗോപി
- നടന്നുകൊണ്ടിരിക്കുന്നത് ഹിന്ദു നാടകം, ഇങ്ങനെയാണ് ഹിറ്റ്ലറും മുസ്സോളിനിയും ഉണ്ടായത്: മമത ബാനർജി
- ബംഗാളിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനത്തിനെതിരെ കല്ലേറ്, പലിശ സഹിതം തിരിച്ചുനൽകുമെന്ന് ബിജെപി
തിരുവനന്തപുരം ബിജെപിക്ക് തന്നെ, 100 പഞ്ചായത്തുകളിൽ ബിജെപി ഒറ്റകക്ഷിയാകും കെ സുരേന്ദ്രൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെട്രുപ്പിൽ എൻഡിഎക്ക് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട കെ സുരേന്ദ്രൻ 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും പറഞ്ഞു.
കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഈ നാല് കോര്‍പ്പറേഷനുകളിലും നിര്‍ണായക മുന്നേറ്റമുണ്ടാകും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ അക്കൗണ്ട് തുറക്കും.കൂടാതെ കൂടുതൽ മുൻസിപ്പാലിറ്റികളിൽ ഭരണം ബിജെപിക്ക് ലഭിക്കും. കെ സുരേന്ദ്രൻ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫ്-എല്‍ഡിഎഫ് ധാരണയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ഇക്കാര്യം വ്യക്തമാക്കി.ചില മുസ്ലിം സംഘടനകളുടെ മധ്യസ്ഥതയിലാണ് ഈ ധാരണ നടന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.