മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ അന്തരിച്ചു
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 78 വയസായിരുന്നു.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ് കെ കെ രാമചന്ദ്രന്‍. എ കെ ആന്‍റണി മന്ത്രിസഭയില്‍ ഭക്‍ഷ്യ പൊതുഭരണ വകുപ്പും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പും കെ കെ രാമചന്ദ്രന്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്.
കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങളില്‍ നിന്ന് പലതവണ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ പി സി സി ജനറല്‍ സെക്രട്ടറിയും എ ഐ സി സി അംഗവുമായിരുന്നു.