ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കും: യൂത്ത് കോണ്‍ഗ്രസ്

ശ്രീനു എസ്| Last Modified തിങ്കള്‍, 4 ജനുവരി 2021 (10:31 IST)
മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം. പാലക്കാട് നടന്ന ക്യാംപിലാണ് പ്രമേയം പാസാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പത്തു ശതമാനം മാത്രമേ സീറ്റ് നല്‍കാവു എന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ തെരെഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്നും പറയുന്നു.

ഗ്രൂപ്പിനതീതമായി യുവജന നേതാക്കള്‍ ഒന്നിച്ചു നില്‍ക്കുമെന്ന് ക്യാപില്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കണം. നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്നും പ്രമേയത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :