1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴ വനിതാ-ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

Alappuzha
ആലപ്പുഴ വനിതാ -ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കുമരകം ചൂള ഭാഗം തൈത്തറ നിതീഷിന്റെ ഭാര്യ രജിതയാണ് മരിച്ചത്. 34 വയസ്സായിരുന്നു. യുവതിയുടെ മരണകാരണം ചികിത്സാവി ആണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. 
 
കഴിഞ്ഞ 21നാണ് ആശുപത്രിയില്‍ യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. പിന്നാലെ യുവതിയുടെ ആരോഗ്യം വഷളാവുകയായിരുന്നു. ഇവരുടെ രണ്ടാമത്തെ പ്രസവം ആണിത്.
അടുത്ത ലേഖനം
കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം; പതാക കത്തിച്ചു