1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Intelegence warning possibility of conflict

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷത്തിന് സാധ്യത, കനത്ത ജാഗ്രത വേണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

കേരളം
ആലപ്പുഴയിലെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷത്തിനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ കനത്ത ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി.
 
എസ്‌ഡി‌പിഐ,ആർഎസ്എസ് സ്വാധീനമേഖലകളിൽ പ്രത്യേകജാഗ്രത വേണമെന്നും ഡിജിപി നിർദേശത്തിൽ പറയുന്നു. വരും ദിവസങ്ങളിൽ ആർഎസ്എസ്,എസ്‌ഡിപിഐ സംഘടനകൾ സംഘടനകൾ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
 
അതേസമയം ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല പോലീസ് യോഗവും ഇക്കാര്യം വിശദമായി ചർച്ച ചെയ്‌തു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ആവർത്തിക്കാൻ കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ്, 30 മരണം