1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

ഇടുക്കിയില്‍ ഐസ്‌ക്രീം കുടിച്ചതിന് പിന്നാലെ അഞ്ചുവയസുകാരി ഛര്‍ദ്ദിലിനെ തുടര്‍ന്ന് മരിച്ചു

Idukki Local News
ഇടുക്കിയില്‍ ഐസ്‌ക്രീം കുടിച്ചതിന് പിന്നാലെ അഞ്ചുവയസുകാരി ഛര്‍ദ്ദിലിനെ തുടര്‍ന്ന് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കടുത്ത ഛര്‍ദ്ദി ഉണ്ടായതിനെത്തുടര്‍ന്ന് കുട്ടിയെ വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയെങ്കിലും ഛര്‍ദ്ദി കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 
ഇന്നലെ പകല്‍ മുത്തച്ഛനൊപ്പം ഗവിയിലെത്തിയപ്പോള്‍ കുട്ടി ഐസ്‌ക്രീം കഴിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. കുട്ടിയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം ഇപ്പോള്‍ പീരുമേട് ആശുപത്രിയിലാണ്.
അടുത്ത ലേഖനം
തൊഴിൽ തട്ടിപ്പ്: ഒന്നരലക്ഷം തട്ടിയെടുത്ത മധ്യവയസ്‌കൻ അറസ്റ്റിൽ