UPI : യുപിഐ ഇനി യുഎഇയിലും, സേവനം ലഭിക്കുക ഈ രാജ്യങ്ങളിൽ
യുപിഐ സേവനം ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. യുഎഇ അടക്കം 7 രാജ്യങ്ങളില്‍ യുപിഐ സേവനം ലഭിക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ശ്രീലങ്കയിലും മൗറിഷ്യസിലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് യുപിഐ അംഗീകരിച്ചിട്ടുള്ള മറ്റ് രാജ്യങ്ങളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടത്.
UPI goes Global!
ശ്രീലങ്കയ്ക്കും മൗറിഷ്യസിനും പുറമെ ഫ്രാന്‍സ്,യുഎഇ,ശ്രീലങ്ക,സിംഗപ്പൂര്‍,ഭൂട്ടാന്,നേപ്പാള്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനം ഉപയോഗിക്കാനാവുക. പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് പ്രവാസികള്‍ക്ക് യുപിഐ സേവനം ലഭിക്കുന്നതിനായുള്ള കരാറില്‍ ഒപ്പുവെച്ചത്. യുഎഇയിലുള്ള ഇന്ത്യക്കാര്‍ക്ക് ഇതോടെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.