1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Harthal

ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താല്‍

Idukki Harthal
വ്യാപാരികളുടെ സമ്മേളനത്തിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത് തെറ്റെന്ന് എല്‍ഡിഎഫ് ആരോപിച്ചു. 
 
ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്‍പതിനാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഗവര്‍ണറെ ഇടുക്കിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാനത്ത് ശക്തമായ മഴ: അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു