1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Dam Heavy Rain News

സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കും; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

Idukki Dam
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കും. രാവിലെ 11മണിക്കാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ഇതനുബന്ധിച്ച് ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തുറക്കുന്നതിനോടനുബന്ധിച്ച് ഇടമലയാര്‍ അണക്കെട്ടും തുറന്നിട്ടുണ്ട്. 
 
ഇടുക്കി അണക്കെട്ട് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് ഡാം ഷട്ടര്‍ തുറക്കുന്നത്. ആദ്യം തുറക്കുന്നത് മൂന്നാമത്തെ ഷട്ടറാണ്. പിന്നാലെ അഞ്ചുമിനിറ്റിനു ശേഷം രണ്ടാമത്തെ ഷട്ടറും തുറക്കും. പിന്നാലെ നാലാമത്തെ ഷട്ടറും ഉയര്‍ത്തും. 
അടുത്ത ലേഖനം
ഇടുക്കി ഡാമിന് ഷട്ടറില്ല ! പിന്നെ എങ്ങനെ വെള്ളം പുറത്തേക്ക് ഒഴുക്കും?