തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; കഴിഞ്ഞ രണ്ട് ദിവസമായി ഒരു വിവരവും ഇല്ലെന്ന് കുടുംബം

കോഴിക്കോട് സ്വദേശിനിയായ അലീഷ ഗണേഷാണ് മരിച്ചത്.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (18:55 IST)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ അലീഷ ഗണേഷാണ് മരിച്ചത്. തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള എസ്പി വെല്‍ ഫോര്‍ട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു അലീഷ.

കഴിഞ്ഞ രണ്ട് ദിവസമായി അലീഷയില്‍ നിന്ന് ഒരു വിവരവും ലഭിക്കാത്തതിനാല്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്
മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :