1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Trivandrum News

കനത്ത മഴ: പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍

Heavy Rain
കനത്ത മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍. എന്നാല്‍ ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വാമനപുരം നദി കര കവിഞ്ഞൊഴുകുകയാണ്. കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക്പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകള്‍ ഉള്‍പ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു.
 
വിതുര ഫയര്‍ഫോഴ്സും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ജമ്മുകശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ ഭീകരാക്രമണം