1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain predicted in kerala

ചക്രവാതചുഴി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമാ‌യ മഴയ്ക്ക് സാധ്യത

ചക്രവാചുഴി
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തമിഴ്‌നാട് തീരദേശത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചതാണ് വ്യാപകമായ മഴയ്ക്ക് കാരണം.
 
ഇന്നും നാളെയും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുവൈകീട്ട് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
അടുത്ത ലേഖനം
വീണ്ടും റഷ്യൻ പടനീക്കം, ഫിൻലൻഡ് അതിർത്തിയിലേക്ക് വൻ സൈനികവ്യൂഹത്തെ അയച്ചു