1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം: കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Heavy Rain
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ഒഡിഷയ്ക്കും ഗുജറാത്ത് തീരത്തിന് സമീപവുമാണ് ന്യുമര്‍ദ്ദം നിലനില്‍ക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. 
 
അതേസമയം സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുമുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്