അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത
തെക്ക് കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ജൂണ്‍ 6, 7 തിയതികളില്‍ കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി/ മിന്നല്‍/ കാറ്റ് എന്നിവയോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ട്.
ജൂണ്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
