1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Nedumangat, Vithura

പീഡനക്കേസിൽ 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

Harassment
നെടുമങ്ങാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 23 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര മേമല റോഡരികത്ത് വീട്ടിൽ എം.പ്രിൻസ് ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇയാൾ ആനാട് ചുള്ളിമാനൂർ ചെറുവേലിയിലെ വീട്ടിൽ വാടകയ്ക്കാണ് താമസം.

പെൺകുട്ടിയെ ഒരു വർഷം മുമ്പ് പരിചയപ്പെടുകയും പെരുമാതുറയിലെ സുഹൃത്തിന്റെ വീട്ടിലും നെടുമങ്ങാട്ടുള്ള പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി ഉണ്ടായത്. തുടർന്നാണ് ഇയാളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.  

നെടുമങ്ങാട് സി.ഐ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
നാളെ ആകാശത്ത് ഉത്കവർഷം, വിസ്മയ കാഴ്ച നാളെ പുലർച്ചെ 2 മണിക്കും 3 മണിക്കും മധ്യേ