1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Kizhuvilam Mithun

നാഡീജ്യോതിഷത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Harassment
ആറ്റിങ്ങല്‍: നാഡീജോതിഷത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച 30 കാരനെ പോലീസ് അറസ്‌റ് ചെയ്തു. ആറ്റിങ്ങല്‍ കിഴുവിലം ഒറ്റപ്ലാമുക്ക് സാന്ത്വനത്തില്‍ മനു എന്ന മിഥുന്‍ ആണ് പോലീസ് പിടിയിലായത്.
 
വീട്ടില്‍ തന്നെ പ്രത്യേകമായി രൂപീകരിച്ച സ്ഥലത്താണ് ഇയാള്‍ നാഡീജ്യോതിഷം നോക്കിയിരുന്നത്. നാഡീജ്യോതിഷം നോക്കാനായി എത്തിയ വീട്ടമ്മയെ ആഭിചാരക്രിയകള്‍ നടത്തുന്നു എന്ന വ്യാജേന ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
 
ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.  
അടുത്ത ലേഖനം
പാലക്കാട്ട് വന്‍ കുഴല്‍പ്പണ വേട്ട