1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold smugling case nia

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ഇന്ന് സെക്രട്ടറിയേറ്റില്‍

NIA
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് സെക്രട്ടറിയേറ്റില്‍ വീണ്ടുമെത്തുന്നു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എത്തുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നുമുതല്‍ ഈ വര്‍ഷം ജൂണ്‍ 10വരെയുള്ള ദൃശ്യങ്ങളാകും പരിശോധിക്കുന്നത്. 
 
ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ എന്‍ഐഎ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പൊതുഭരണ വകുപ്പ് ഉന്നയിക്കുകയായിരുന്നു. അതിനാലാണ് ഇപ്പോള്‍ എന്‍ഐഎ സംഘം നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പ്രതികൾ കോൺഗ്രസ്സുകാരെന്ന് പൊലീസ്, 9 പേർ കസ്റ്റഡിയിൽ, ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും