1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. EXPAT DIED ON THE DAY HE REACHED KERALA

45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 67 കാരന്‍ മരിച്ചു; സ്വന്തം വീട്ടിലെത്താനായില്ല

death
45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 67 കാരന്‍ മരിച്ചു. തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായി (കൊച്ചുകുഞ്ഞ്-67) ആണ് മരിച്ചത്. വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുന്‍പേയാണു മരണം. 
 
പരുമല ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു കൊച്ചുകുഞ്ഞ്. ദുബായില്‍ നിന്ന് ഇന്നലെയാണ് ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് എടത്വയിലെ ബന്ധുവീട്ടില്‍ ഉച്ചയോടെ എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ദുബായില്‍ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. 
 
അടുത്ത ലേഖനം
ചെന്നൈയില്‍ നിന്ന് നാല് കിലോയോളം മാരക മയക്കുമരുന്നുമായി യുവതിയടക്കം ഏഴ് പേര്‍ കേരളത്തിലേക്ക് എത്തിയെന്ന് രഹസ്യവിവരം, വലവിരിച്ച് എക്‌സൈസ്, മയക്കുമരുന്ന് സംഘത്തിന്റെ യാത്ര റോട്ട്വീലര്‍ ഇനത്തിലുള്ള മൂന്ന് നായ്ക്കളുമായി