1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ep Jayarajan Indigo News

ഒടുവില്‍ പിണക്കം മറന്ന് ഇപി; നേതാവിനെ കാണാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്

jayarajan
jayarajan
ഒടുവില്‍ പിണക്കം മറന്ന് ഇപി ജയരാജന്‍ നേതാവിനെ കാണാന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയി. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാനാണ് രണ്ടു വര്‍ഷത്തിനുശേഷം ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിയിലേക്ക് പോയത്. നേരത്തെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ വിമാനത്തിനുള്ളില്‍ നിലത്തേക്ക് തള്ളിയിട്ടതിന് ഇപി ജയരാജന് മൂന്നാഴ്ചത്തേക്ക് കമ്പനി യാത്രാവിലര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു.
 
ഇതിനു പിന്നാലെ ഇന്‍ഡിഗോ സര്‍വീസ് ഇപി ബഹിഷ്‌കരിക്കുകയായിരുന്നു. 2022 ജൂണ്‍ 13നാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ 2 യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കടുത്തെത്തിയ ഇവരെ ഇപി ജയരാജന്‍ തള്ളുകയായിരുന്നു.
അടുത്ത ലേഖനം
Sitaram Yechury: ഇന്ദിര ഗാന്ധിയുടെ കസേര തെറിപ്പിച്ച വിദ്യാര്‍ഥി നേതാവ്; ഈ ചിത്രം പറയും ആരാണ് യെച്ചൂരിയെന്ന് !