അനുബന്ധ വാര്‍ത്തകള്‍
- തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും ഇന്നുമുതൽ വോട്ടുരേഖപ്പെടുത്തി തുടങ്ങാം
- സിപിഎം സ്ഥാനാര്‍ഥിക്കെതിരെ സിപിഐ സ്ഥാനാര്‍ഥി
- പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
- കൊവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ തപാല്‍ വോട്ട്: തപാല്‍ ചര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
- കൊവിഡ് ബാധിതര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതല്‍ ആരംഭിക്കും
മകനെ ജയിപ്പിക്കാന്‍ പിതാവ് എതിരാളിയുടെ അപരനായി
മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മകനെ ഏതുവിധേനയും ജയിപ്പിക്കണം എന്ന വാശിയോടെ പിതാവ് എതിരാളിയായ സ്ഥാനാര്‍ത്ഥിയുടെ അപരനായി രംഗപ്രവേശം ചെയ്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലാണ് പിതാവും മകനും തമ്മിലുള്ളൊരു അഡ് ജസ്റ് മെന്റ് മത്സരം.
സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇവിടെ മകന് കെ.ടി.ഷുഹൈബ് മത്സരിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ മുഹമ്മദ് കുട്ടിയാണ് മത്സരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പേരിലെ സാമ്യം മുതലെടുത്ത് മകനെ വിജയിപ്പിക്കാനായി മുഹമ്മദ് കുട്ടിയുടെ അപരനായി ശുഹൈബിന്റെ പിതാവ് കെ.ടി.മുഹമ്മദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഇതിനൊപ്പം മകന് വേണ്ടി വോട്ടു പിടിക്കാനും കെ.ടി.മുഹമ്മദ് സമയം കണ്ടെത്തുന്നു.