തിരെഞ്ഞെടുപ്പ് ചട്ടലംഘനം മുഖ്യമന്ത്രിക്ക് നോട്ടീസ്, 48 മണിക്കൂറിനകം വിശദീകരണം നൽകണം

അഭിറാം മനോഹർ| Last Updated: വ്യാഴം, 25 മാര്‍ച്ച് 2021 (22:37 IST)
തിരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തിരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. 48 മണിക്കൂറിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ടെത്തിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്‌താവന നടത്തിയിരുന്നു. പാർട്ടി ചിഹ്നം പ്രദർശിപ്പിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിനെ തുടർന്നാണ് പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :