അനുബന്ധ വാര്‍ത്തകള്‍
- ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം; മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി
- കണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു
- ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
- തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം
- ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം; നാല് മരണം
പാക്കിസ്ഥാനില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം; 65ലധികം പേരെ കാണാനില്ല, ആറു പേര്‍ മരണപ്പെട്ടു
പാക്കിസ്ഥാനില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ 65ലധികം പേരെ കാണാതായി. ആറു പേര്‍ മരണപ്പെട്ടു. കറാച്ചി നഗരത്തിലെ ഗുല്‍ പ്ലാസ ഷോപ്പിംഗ് മാളിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി 10 മണിക്കാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ വരെ തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
കടുത്ത ചൂടും മൂലം കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നു വീണു. കെട്ടിടത്തില്‍ ബലക്ഷയം സംഭവിച്ചു എന്നാണ് വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കാണാതായ 65ലധികം പേര്‍ക്കായി അഗ്‌നിശമനസേന അംഗങ്ങള്‍ തിരച്ചില്‍ നടത്തുകയാണ്.
1200ലധികം കടകളാണ് മാളില്‍ ഉണ്ടായിരുന്നത്. ഇത് വായു സഞ്ചാരം കുറച്ച് കെട്ടിടം പുക കൊണ്ട് നിറയാന്‍ കാരണമായി.