അനുബന്ധ വാര്‍ത്തകള്‍
- സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
- കലാപശ്രമം, ഫോൺ ചോർത്തൽ കേസിൽ അൻവറിനെതിരെ കേസെടുത്ത് പോലീസ്
- വെബ്സൈറ്റ് റിവ്യൂവിന്റെ പേരില്‍ തട്ടിപ്പ്: യുവതിയുടെ നാലു ലക്ഷം തട്ടിയെടുത്ത 3 യുവാക്കള്‍ അറസ്റ്റില്‍
- ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ
തൃശൂർ : ദേശീയ പാതയിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ടു കോടിയുടെ സ്വർണ്ണം കവർന്ന കേസിൽ 5 പേരെ പോലീസ് പിടി കൂടി. തിരുവല്ലാ സ്വദേശികളായ റോഷൻ വർഗീസ് ഷിജോ വർഗീസ് തൃശൂർ സ്വദേശികളായ സിദ്ദിഖ് നിശാന്ത് നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതികളായ മറ്റു നാലു പേർ ഒളിവിലാണ്.
തൃശൂർ മണ്ണുത്തി വടക്കുഞ്ചേരി ദേശീയ പാതയിൽ കല്ലുടുക്കിൽ വച്ചാണ് കാർ യാത്രക്കാരെ ആക്രമിച്ചു സ്വർണ്ണം കവർന്നത്. കേസിലെ പ്രധാന ആസൂത്രകനായ റോഷൻ തമിഴ്നാട്ടിലെയും കർണ്ണാടകത്തിലെയും സമാന കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ 22 കവർച്ചാ കേസുകളാണുള്ളത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.